- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെൽട്രോണിന് 164 കോടി രൂപയുടെ ഓർഡർ ഒഡീഷയിൽ നിന്നും ലഭിച്ചു
തിരുവനന്തപുരം: ഒഡീഷയിൽ നിന്നും കെൽട്രോണിന് 164 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി മന്ത്രി പി രാജീവ്. കെൽട്രോണിന് ഒഡീഷ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സെന്ററിൽ നിന്ന് 6974 സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിനുള്ള ഓർഡറാണ് ലഭിച്ചതെന്ന് രാജീവ് പറഞ്ഞു.
സ്മാർട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെ തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒഡീഷയിലും കേരള മോഡൽ സ്മാർട്ട് ക്ലാസ് റൂമുകൾ നിർമ്മിക്കുന്നതിനുള്ള കരാർ കെൽട്രോണിന് ലഭിച്ചത്.
പി രാജീവിന്റെ കുറിപ്പ് ഇങ്ങനെ:
കെൽട്രോണിന് ഒഡീഷയിൽ നിന്നും 164 കോടി രൂപയുടെ ഓർഡർ ലഭിച്ചിരിക്കുന്നത് അൻപതാം വാർഷികമാഘോഷിക്കുന്ന കമ്പനിയുടെ പുത്തനുണർവ്വിനുള്ള അംഗീകാരമാണ്. ഒഡീഷയിലുള്ള ഒഡീഷ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സെന്ററിൽ (ഛഇഅഇ) നിന്നും 6974 സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിനുള്ള ഓർഡറാണ് കെൽട്രോണിന് ലഭിച്ചിരിക്കുന്നത്.
164 കോടി രൂപയുടെ ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിക്കുന്നതിനൊപ്പം അവയുടെ കമ്മീഷനിങ്, ഓപ്പറേഷൻ, കണ്ടന്റ് സ്റ്റോറേജും ഡിസ്ട്രിബ്യൂഷൻ സോഫ്റ്റ്വെയർ ഉൾപ്പെടെയുള്ള മൂന്നുവർഷത്തേക്കുള്ള മെയിന്റനൻസ് സേവനങ്ങളും കെൽട്രോൺ നൽകുന്നതാണ്. 2016 മുതൽ സംസ്ഥാനമൊട്ടാകെ വിവിധ സ്കൂളുകളിലായി നാൽപ്പത്തി അയ്യായിരം സ്മാർട്ട് ക്ലാസ് റൂമുകൾ കെൽട്രോൺ സജ്ജീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂം പദ്ധതി ഇന്ത്യയിലാകെത്തന്നെ വിദ്യാഭ്യാസ രംഗത്തെ കേരള മോഡലായി പ്രശംസ നേടിയിരുന്നു. ഇതിന്റെ ചുവടുവച്ചാണ് ഒഡീഷയിലും കേരള മോഡൽ സ്മാർട്ട് ക്ലാസ് റൂമുകൾ നിർമ്മിക്കുന്നതിനുള്ള കരാർ കെൽട്രോണിന് ലഭിച്ചിരിക്കുന്നത്.