- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ വിനോദസഞ്ചാരകേന്ദ്രത്തിൽ പടയപ്പ ഇറങ്ങി; കടകൾ തകർത്ത് പഴം കഴിച്ചു മടങ്ങി
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ കാട്ടാനയുടെ വിളയാട്ടം. വിനോദസഞ്ചാര കേന്ദ്രമായ ഇക്കോ പോയിന്റിലാണ് ആനയെത്തിയത്. രാവിലെ എട്ടിനെത്തിയ പടയപ്പ രണ്ടു വഴിയോരകടകൾ തകർത്ത് പഴങ്ങൾ എടുത്ത് കഴിച്ചു. കുറച്ചുനേരം സ്ഥലത്ത് തമ്പടിച്ച ആന ആളുകൾ ബഹളം വച്ചതോടെ മടങ്ങിപ്പോയി.
അടുത്തിടെയായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിക്കറങ്ങുന്ന കാട്ടുകൊമ്പൻ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കുമുൾപ്പെടെ ശല്യക്കാരനാണ്. രാത്രി എസ്റ്റേറ്റുകളിലെ കൃഷിയിടങ്ങളിലെത്തി വിളകൾ ഭക്ഷിക്കുന്നത് പതിവാണ്. ഏതാനും ദിവസം മുമ്പ് പെരിയവര എസ്റ്റേറ്റിലെ റേഷൻകട തകർത്ത പടയപ്പ മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്തിരുന്നു.
Next Story




