- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർപോഡ് പരാതി തുണച്ചത് യുഎഡിഎഫിനെ; പാലാ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി; ജോസ് ചീരാങ്കുഴിയെ തോൽപ്പിച്ചത് ബിനു പുളിക്കക്കണ്ടം!
കോട്ടയം: പാലാ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തോൽവി. എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥിരം സമിതിയിൽ യു.ഡി.എഫ്. അംഗം നറുക്കെടുപ്പിലൂടെ അധ്യക്ഷയായി. എയർപോഡ് മോഷണക്കേസാണ് ഇതിൽ നിർണ്ണായകമായത്.
എയർപോഡ് മോഷണത്തിലെ പരാതിക്കാരനായ ജോസ് ചീരാങ്കുഴിയാണ് പരാജയപ്പെട്ടത്. മോഷണത്തിൽ ആരോപണവിധേയനായ സിപിഎം. കൗൺസിലർ ബിനു പുളിക്കക്കണ്ടം വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു. ഇതോടെയാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ അംഗമായ ജോസ് ചീരാങ്കുഴി പരാജയപ്പെട്ടത്. എയർപോഡ് മോഷണം ഒതുക്കി തീർക്കാത്തതിന്റെ പേരിലാണ് സിപിഎം. അംഗങ്ങൾ തന്നെ തോൽപ്പിച്ചതെന്ന് ജോസ് ചീരാങ്കുഴി ആരോപിച്ചു.
കൗൺസിൽ യോഗത്തിൽനിന്ന് കാണാതായ തന്റെ എയർപോഡ് ബിനു പുളിക്കക്കണ്ടമാണ് മോഷ്ടിച്ചത് എന്നായിരുന്നു ജോസ് ചീരാങ്കുഴിയുടെ ആരോപണം. ഇതിന് തന്റെ കൈയിൽ ഡിജിറ്റൽ തെളിവുണ്ടെന്നും ജോസ് അവകാശപ്പെട്ടിരുന്നു. എയർപോഡ് മാഞ്ചസ്റ്ററിലേക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.