- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയെ പുനരുദ്ധരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യം; അടിമുടി തകർന്ന പമ്പയിൽ പുനരുദ്ധാരണത്തിന് ദേവസ്വം ബോർഡിന് മാത്രം കഴിയില്ല; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്
തിരുവവന്തപുരം: പ്രളയം കനത്ത നാശം വിതിച്ച പമ്പയെപുനരുദ്ധരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രളയം പമ്പാ ത്രിവേണിയെ അടിമുടി തകർത്തിരിക്കുകയാണ്.ഈ വർഷത്തെ മണ്ഡല കാലം ആരംഭിക്കാൻ ഇനി കഷ്ടിച്ച് രണ്ട് മാസമേയുള്ളു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത്ര വലിയ പുനരുദ്ധാരണ പ്രവർത്തനം നടത്താൻ കഴിയില്ല. അതുകൊണ്ട് സർക്കാരിൻെ ഭാഗത്തുനിന്നുള്ള നിർലോപമായ സഹായം ഇതിന് കൂടിയേ കഴിയൂ. ബെയ്ലി പാലം അടിയന്തരമായി നിർമ്മിക്കണം. അതിന് കേന്ദ്ര സർക്കാരിന്റെ സഹായം തേടണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവിശ്യപ്പെട്ടു. പമ്പാ ത്രിവേണി പരിസരം മുഴുവൻ പ്രളയത്താൽ തകർന്നിടിഞ്ഞിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പൂർണ്ണമായ സഹകരണം ഇല്ലെങ്കിൽ മണ്ഡലകാലത്തിന് മുമ്പ് ഈ പ്രദേശത്തെ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. ഇതിനായി ഉടൻ തന്നെ മന്ത്രിമാരുടെയും എല്ലാ വകുപ്പ് തലവന്മാരുടെയും അടിയന്തര യോഗം വിളിക്കുകയും പമ്പയുടെ പുനരുദ്ധാരണത്തിന് വേണ്ടി ഒ
തിരുവവന്തപുരം: പ്രളയം കനത്ത നാശം വിതിച്ച പമ്പയെപുനരുദ്ധരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
പ്രളയം പമ്പാ ത്രിവേണിയെ അടിമുടി തകർത്തിരിക്കുകയാണ്.ഈ വർഷത്തെ മണ്ഡല കാലം ആരംഭിക്കാൻ ഇനി കഷ്ടിച്ച് രണ്ട് മാസമേയുള്ളു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇത്ര വലിയ പുനരുദ്ധാരണ പ്രവർത്തനം നടത്താൻ കഴിയില്ല. അതുകൊണ്ട് സർക്കാരിൻെ ഭാഗത്തുനിന്നുള്ള നിർലോപമായ സഹായം ഇതിന് കൂടിയേ കഴിയൂ. ബെയ്ലി പാലം അടിയന്തരമായി നിർമ്മിക്കണം. അതിന് കേന്ദ്ര സർക്കാരിന്റെ സഹായം തേടണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവിശ്യപ്പെട്ടു.
പമ്പാ ത്രിവേണി പരിസരം മുഴുവൻ പ്രളയത്താൽ തകർന്നിടിഞ്ഞിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള പൂർണ്ണമായ സഹകരണം ഇല്ലെങ്കിൽ മണ്ഡലകാലത്തിന് മുമ്പ് ഈ പ്രദേശത്തെ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. ഇതിനായി ഉടൻ തന്നെ മന്ത്രിമാരുടെയും എല്ലാ വകുപ്പ് തലവന്മാരുടെയും അടിയന്തര യോഗം വിളിക്കുകയും പമ്പയുടെ പുനരുദ്ധാരണത്തിന് വേണ്ടി ഒരു പ്രത്യേക മാസ്റ്റർ പ്ളാൻ തയ്യാറാക്കുകയും വേണം. സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കണം പമ്പ ത്രിവേണിയുടെ പുനരുദ്ധാരണം നടക്കേണ്ടത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഭക്ത ജനങ്ങൾക്ക് സുഗമമായി ത്രിവേണി കടന്ന് സന്നിധാനത്തേക്ക് പോകാൻ കഴിയുന്ന അവസ്ഥയല്ല ഉള്ളത്. കെട്ടിടാവശിഷ്ടങ്ങളും, വൻ വൃക്ഷങ്ങളും വന്നടിഞ്ഞ് പമ്പയും പരിസരവും താറുമാറായും, സഞ്ചാര യോഗ്യമല്ലാതെയും കിടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തി അത്യധ്വാനം ചെയ്താൽ മാത്രമേ പഴയ പമ്പാ ത്രിവേണിയെ വീണ്ടെടുക്കാൻ കഴിയൂ. മാത്രമല്ല, ഇനി മുതൽ പ്രകൃതിക്കനുയോജ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമേ അവിടെയുണ്ടാകൂ എന്ന് സർക്കാർ ഉറപ്പുവരുത്തുകയും വേണം.
നിലയ്ക്കലിനെ ബേസ് ക്യാമ്പായി വികസിപ്പിച്ചെടുന്നതിനും സർക്കാരിന്റെ പരിപൂർണ്ണമായ സഹായ സഹകരണങ്ങൾ കൊണ്ട് മാത്രമേ സാധിക്കൂ. രണ്ട് മാസത്തിനുള്ളിൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങളാണ് ഇവയൊക്കെ എന്നതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ ഇതിനായുള്ള ക്രമീകരണങ്ങളും സർക്കാർ ആരംഭിക്കണം. ഒരു മന്ത്രിതലസംഘത്തെത്തന്നെ ഇതിനായി ചുമതല പ്പെടുത്തണം. മാത്രമല്ല, ഒരു സർവ്വ കക്ഷി യോഗം അടിയന്തരമായി വിളിച്ച് പമ്പ ത്രിവേണിയെ പുനരുദ്ധരിക്കുന്നതിന് വേണ്ടിയുള്ള നിർദേങ്ങൾ സ്വീകരിക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.