- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവന മറ്റാരിൽ നിന്നുമുണ്ടായില്ല; മന്ത്രി സജിചെറിയാനെിരെ പ്രതികരണവുമായി തലശേരി ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ളാനി
തലശേരി: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെയുള്ള മന്ത്രിസജി ചെറിയാന്റെ വിവാദപരാമർശം കൊളുത്തിയ വിവാദങ്ങളുടെ തീയും പുകയുമണയാതെ കനലെരിയുന്നു. ബിഷപ്പുമാർക്കെതിരെയുള്ള മന്ത്രിയുടെ പരാമർശം ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചുവെന്ന് തലശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർജോസഫ്പാംപ്ളാനി പറഞ്ഞു.
തലശേരി ബിഷപ്പ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവനയുണ്ടായില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ ക്രൈസ്തവസമൂഹം ദുഃഖത്തോടെയാണ് കേട്ടത്.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ ഇത്രകണ്ടു അപമാനിച്ച പ്രസ്താവന സമീപകാലത്ത് വേറെയാരും നടത്തിയിട്ടില്ല.ഏതാനും കാലങ്ങളായി കേരളത്തിലെ സഭയെ ബിജെപി പക്ഷത്താക്കാനുള്ള ബോധപൂർവ്വമായ ശ്രമം ചില കമ്യൂണിസ്റ്റ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.
നവകേരള സദസിൽ പങ്കെടുത്തതു മുഖ്യമന്ത്രി വിളിച്ചതു കൊണ്ടാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് എന്ന നിലയിലല്ലോ ഞങ്ങൾ പങ്കെടുക്കുന്നത്.ഏതെങ്കിലും ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു അദ്ദേഹത്തിന്റെ വസതിയിൽ ചെന്നെങ്കിലും അതും ഈയൊരു വിശാലവീക്ഷണത്തിലാണ്. അതിനെ മാത്രം കക്ഷി രാഷ്ട്രീയവൽക്കരിക്കുന്നതു ശരിയല്ലെന്നും മാർജോസഫ് പാംാപ്ലാനി പറഞ്ഞു. എന്നാൽ ബിഷപ്പുമാർക്കെതിരെയുള്ള പരാമർശം വിവാദമായതിനെതുടർന്ന് മന്ത്രി സജിചെറിയാൻ പിൻവലിച്ചിട്ടുണ്ട്.
അതേസമയം മണിപ്പൂർ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായി തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പറഞ്ഞതിൽ കേക്കിന്റയും വീഞ്ഞിന്റെയും കാര്യത്തിൽ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കിൽ ആഭാഗങ്ങൾ പിൻവലിക്കുന്നുവെന്നാണ് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ