- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക്; ജൂലായ് മുതൽ കോച്ചുകൾ കൂട്ടും
മുംബൈ: മംഗളൂരുവിൽനിന്ന് നാഗർകോവിൽ വരെ ഓടുന്ന പരശുറാം എക്സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടും. ജൂലായിൽ പുതിയ റെയിൽവേ ടൈംടേബിൾ പുറത്തിറങ്ങുമ്പോൾ ഈ മാറ്റം നടപ്പാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്.
നിലവിൽ 21 കോച്ചുകളാണ് പരശുറാമിലുള്ളത്. നാഗർകോവിലിലെ പ്ലാറ്റ്ഫോമിൽ 21 കോച്ചിൽ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടു മെന്ന് പറഞ്ഞിരുന്നെങ്കിലും അതും പൂർത്തിയായിട്ടില്ല.
ഇതേത്തുടർന്നാണ് വണ്ടി കന്യാകുമാരിയിലേക്ക് നീട്ടി പ്രശ്നം പരിഹരിക്കാൻ റെയിൽവേ ശ്രമിക്കുന്നത്. കന്യാകുമാരിയിലെ പ്ലാറ്റ്ഫോമുകളിൽ 24 കോച്ചുകളുള്ള വണ്ടി വരെ ഉൾക്കൊള്ളാൻ കഴിയും.
Next Story