കോതമംഗലം: ശമ്പളം ലഭിക്കുന്നില്ല. പെരിയാർവാലി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദിവസവേതന ജീവനക്കാരുടെ ജീവിതം ദുരിതത്തിൽ. ഭൂതത്താൻകെട്ട് അണക്കെട്ടിലും അനുബന്ധിച്ചുള്ള ഗാർനിലും കനാലുകളുടെ മേൽനോട്ടത്തിനുമായി നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലന്നാണ് പരാതി.

വിവിധ വിഭാഗത്തിൽ 27 പേർ ഇവിടെ താൽക്കാലിക ജീവനക്കാരായി ജോലിചെയ്യുന്നുണ്ട്.നിലവിൽ മൂന്നുമാസത്തെ ശമ്പളം ലഭിയ്്ക്കാനുണ്ടെന്നും ഇത് എന്ന് ലഭിയ്്ക്കുമെന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ലന്നും തൊഴിലാളികൾ പറയുന്നു. ദശാബ്ദങ്ങളായി ജോലി ചെയ്യുന്നവരാണ് ഇവരിൽ പലരും.തുച്ഛമായ തുകയാണ് ഇവരിൽ ഒട്ടുമിക്കവർക്കും ദിവസക്കൂലി ഇനത്തിൽ ലഭിക്കുന്നത്.കാൽ നൂറ്റാണ്ട് മുമ്പ് വിസ്്തൃമായ പ്രദേശത്ത് കൃഷിക്ക് വെള്ളം എത്തിക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി സ്ഥാപിച്ച പദ്ധതിയുടെ നടത്തിപ്പിൽ ദിവസക്കൂലി ജീവനക്കാർ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്.

അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് ഡാമിന്റെ ഷട്ടർ ഉയർത്തുന്നതുൾപ്പെടെയുള്ള ജോലികൾ നിർവ്വഹിക്കുന്നതും നീരൊഴുക്കിന്റെ ഏറ്റക്കുറച്ചിൽ സംബന്ധിച്ച് കണക്കെടുക്കുന്നതുമെല്ലാം താൽക്കാലിക ജീവനക്കാരാണ്.ഡാമിൽ രാത്രികാലത്തും താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. മൂന്നുമാസം മുമ്പുവരെ കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ ശമ്പളം കിട്ടിയിരുന്നെന്നും ഇപ്പോൾ ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയത്ത സ്ഥിതിലാണെന്നും തൊഴിലാളികൾ പറയുന്നു.

മുടങ്ങിയ ശമ്പളം ഉടൻ അനുവദിക്കണമെന്നും മേലിൽ മുടങ്ങാതെ ശമ്പളം ലഭിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ ഇടപെടൽ നടത്തണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.