- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരൂർക്കടയിൽ പെൺകുട്ടിയെ കടന്നുപിടിച്ചത് സ്ഥിരം 'ഞരമ്പൻ'; സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും സമാന കേസുകളിൽ പ്രതി ഒരാൾ തന്നെയെന്ന് കണ്ടെത്തൽ
തിരുവനന്തപുരം:പേരൂർക്കടയിൽ പെൺകുട്ടിയെ കടന്നുപിടിച്ച പ്രതി സ്ഥിരം ഞരമ്പനെന്ന് പൊലീസിന്റെ കണ്ടെത്തൽ.സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്ഥിരംകുറ്റവാളിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.ഇയാൾ സഞ്ചരിക്കുന്നത് വ്യാജനമ്പർപ്ലേറ്റിലുള്ള ബൈക്കിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
മെഡിക്കൽ കോളജ്, പേരുർക്കട പരിധിയിൽ കഴിഞ്ഞ ദിവസം സമാനമായ ആക്രമണം നടന്നിരുന്നു.ഇവിടെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതി ഒരാൾ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നത്.കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ ചിത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
നേരത്തെ മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ യുവതിയെ കടന്നുപിടിച്ച സംഭവത്തിനു പിന്നാലെയാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്ത സമാനമായ സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്.
Next Story