- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ പമ്പിൽ നിന്ന് 31,000 രൂപ കവർന്ന് ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമം; പ്രതി പിടിയിൽ
ആലത്തൂർ: ആളൊഴിഞ്ഞ തക്കത്തിന് പെട്രോൾ പമ്പിൽ നിന്ന് പണവുമായി മുങ്ങിയ മോഷ്ടാവ് പിടിയിൽ. വടക്കഞ്ചേരി ടൗണിലെ പെട്രോൾ പമ്പിൽ നിന്നും പണമെടുത്ത് ഓടിയ കൊന്നഞ്ചേരി ചുങ്കത്തൊടി രാജീവ് ആണ് അറസ്റ്റിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായകമായത്.
പാലക്കാട് വടക്കഞ്ചേരി നഗരത്തിലെ പെട്രോൾ പമ്പിൽനിന്നാണ് ഇയാൾ പണം കവർന്നത്. പെട്രോൾ പമ്പിലെത്തിയ യുവാവ് മേശയിൽ സൂക്ഷിച്ച 31,000 രൂപ എടുത്ത് ഓടുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പെട്രോൾ പമ്പിലെ ജീവനക്കാരും പൊലീസും പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി.
Next Story