- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനും ഒരു അതിരുണ്ട്, ബില്ലുകൾ നിയമസഭയിൽ പാസ്സായെങ്കിലും ഒപ്പിടാൻ ഗവർണർ തയാറാകുന്നില്ല; 'ലൈഫ് പദ്ധതിയെ തകർക്കാൻ ദുഷ്ട മനസുള്ളവർ ശ്രമിച്ചു: വിമർശനവുമായി മുഖ്യമന്ത്രി
കോട്ടയം: പ്രതിപക്ഷത്തിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂ പതിവ് ഭേദഗതി അടക്കം ബില്ലുകൾ നിയമസഭയിൽ പാസ്സായെങ്കിലും ഒപ്പിടാൻ ഗവർണർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നിയമഭേദഗതി ഒപ്പിടാത്ത ഗവർണർ താമസിക്കുന്ന രാജ്ഭവനിലേക്ക് കർഷകരുടെ സംഘടിതമായ മാർച്ച് നടത്തും. എന്തിനും ഒരതിരുണ്ട്. ആ അതിരുകളെല്ലാം ലംഘിക്കുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടിക്കലിൽ പ്രളയബാധിത മേഖലയിൽ വീടുകൾ നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സിപിഎം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകൾ നിർമ്മിച്ച് താക്കോൽ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലൈഫ് പദ്ധതിയെ തകർക്കാൻ ദുഷ്ട മനസുള്ളവർ ശ്രമിച്ചു. വലിയ തയ്യാറെടുപ്പോടെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നു. ഈ പദ്ധതിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചുവിട്ടു.
എന്നാൽ പദ്ധതിയുമായി നാം മുന്നോട്ടു പോകുന്നു. വലിയ കോപ്പോടെ ഒരുങ്ങിപ്പുറപ്പെട്ടവർക്ക് ഒന്നും ചെയ്യാനായില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ജാള്യതയോടെ നിൽക്കുന്ന അവസ്ഥയാണ്. വീടുകൾ ഇല്ലാത്തവർക്ക് ഇനിയും വീട് നൽകാനാണ് സർക്കാർ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.