- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂരിൽ കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
തൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു.ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.
Next Story