- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എപ്പോഴും വിജയം തഴുകട്ടെ, നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെ'; മലയാളത്തിൽ കേരളപ്പിറവി ആശംസകളുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: കേരളത്തിന്റെ ജന്മദിനത്തിൽ മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഉത്സാഹത്തിനും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവർ നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെ'- മോദി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.
കേരളപ്പിറവിയുടെ സവിശേഷമായ അവസരത്തിൽ ആശംസകൾ. ഉത്സാഹത്തിനും സാംസ്കാരിക പൈതൃകത്തിന്റെ സമ്പന്നമായ അലങ്കാരത്തിനും പേരുകേട്ട കേരളത്തിലെ ജനങ്ങൾ ഉത്പതിഷ്ണുത്വത്തെയും നിശ്ചയദാർഢ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അവരെ എപ്പോഴും വിജയം തഴുകട്ടെ; അവർ നേട്ടങ്ങളാൽ പ്രചോദിതരാകുന്നതു തുടരട്ടെ.
നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകൾ അർപ്പിച്ചിരുന്നു. നമ്മുടെ സംസ്ഥാനത്ത് വികസനവും പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കാം. ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താം. ആശംസാസന്ദേശത്തിൽ ഗവർണർ കുറിച്ചു.
പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ ചിന്തകൾക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാൻ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
മറുനാടന് ഡെസ്ക്