- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: ഏഴുവയസുകാരിയെ പീഡിക്കാൻ ശ്രമിച്ച കേസിൽ വയോധികന് അഞ്ചു വർഷം തടവും 20,000 രൂപ പിഴയും. ചക്കരക്കൽ മുണ്ടേരിയിലെ ജനാർദനനെ (71)യാണ് തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി സി.ജി ഘോഷ ശിക്ഷിച്ചത്.
ചക്കരക്കൽ പൊലിസാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 2017ലാണ് കേസിനാസ്പദ സംഭവം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ടി.കെ ഷൈമ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ
Next Story