മലപ്പുറം: 17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത 43കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. കീഴുപറമ്പ് കുനിയിൽ സ്വദേശിയായ 43കാരനെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്.

2018 ജൂൺ മുതൽ നിരന്തരമായി കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 16ന് പിതാവിൽ നിന്നും ലൈംഗിക പീഡനത്തിനിരയായ കുട്ടി സ്‌കൂളിലെ കൗൺസിലറോട് വിവരം പറയുകയായിരുന്നു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജ്ഡജി മുമ്പാകെ മൊഴി നൽകിയ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി നിർദ്ദേശപ്രകാരം മഞ്ചേരി വുമൺ ആൻഡ് ചിൽഡ്രൻ ഷെൽറ്റർ ഹോമിലേക്ക് മാറ്റി. കേസ്സായതോടെ മുങ്ങിയ പ്രതിയെ 23ന് പൊലീസ് തേക്കിൻചോട് എന്ന സ്ഥലത്തു വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിസംബർ എട്ടുവരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കയച്ചു.

അതേ സമയം മലപ്പുറത്തെ 13 പെൺകുട്ടിയെ പീഡിപ്പിച്ച മുങ്ങിയ പ്രതിയെ ബംഗളൂരുവിൽവെച്ച് കഴിഞ്ഞ ദിവസം തിരൂരങ്ങാടി പൊലീസ് എപിടികൂടിയിരുന്നു. തൃശൂർ വാടാനപ്പള്ളി സ്വദേശിയായ സഗീഷിനെയാണ് തിരൂരങ്ങാടി പൊലീസ് പിടികൂടിയത്. ഒരു വർഷം മുൻപാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. തുടർന്ന് മാസത്തിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പൊലീസിൽ പരാതിപ്പെട്ടത്.

ഒരു വർഷം മുമ്പ് നാട് വിട്ടുപോയ പ്രതിയെക്കുറിച്ച് യാതൊരു യാതൊരുവിധ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് 150 ഓളം മൊബൈൽഫോൺ നമ്പറുകൾ അനലൈസ് ചെയ്തും മറ്റും വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതി കർണ്ണാടകയിൽ ഒളിവിൽ തമാസിക്കുകയാണെന്ന വിവരം ലഭിച്ചത്.

തുടർന്ന് തിരൂരങ്ങാടി സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ബംഗളൂരുവിൽ വെച്ച് പിടികൂടിയത്. അഡീഷ്ണൽ സബ് ഇൻസ്‌പെക്ടർ ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുബൈർ, സിവിൽ പൊലീസ് ഓഫീസർമാരായ അമർനാഥ്, ലക്ഷ്മണൻ, ജോഷി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.