- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളില്ലാത്ത ദിവസം ബന്ധു വീട്ടിൽ ടി വി കണ്ടു കൊണ്ടിരിക്കുന്ന അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 29കാരൻ കുറ്റക്കാരൻ; ശിക്ഷ വെള്ളിയാഴ്ച
മലപ്പുറം: മലപ്പുറം വേങ്ങരയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി കണ്ടെത്തി. ഇയാൾക്കുള്ള ശിക്ഷ 27ന് ജഡ്ജി കെ രാജേഷ് പ്രസ്താവിക്കും. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളി പടിക്കൽ വീട്ടിൽ സുജിത് (29) ആണ് പ്രതി. 2014 മാർച്ച് മാസത്തിലെ രണ്ടു ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. സ്‌കൂളില്ലാത്ത ദിവസം ബന്ധു വീട്ടിൽ ടി വി കണ്ടു കൊണ്ടിരിക്കുന്ന കുട്ടിയെ ബന്ധുവിന്റെ സുഹൃത്തായ പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 11 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 11 രേഖകളും ഹാജരാക്കി.
അതേ സമയം നിരവധി പോക്സോ കേസുകളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി മഞ്ചേരി സ്പെഷ്യൽ കോടതിയിൽ നടപടികളുണ്ടായത്. പന്ത്രണ്ടുകാരിയുടെ പരാതിയിൽ പിതാവിനെ കഴിഞ്ഞ ദിവസം മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തിരുന്നു. 2022 ജനുവരി മുതൽ 2023 ജനുവരിയിലെ ആദ്യ ആഴ്ച വരെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം മാതാവിനെ അറിയിച്ച കുട്ടിയെ പിതാവ് നാഭിക്ക് ചവിട്ടി പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ 18ന് അരീക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ബലാൽസംഗമടക്കം നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജഡ്ജി എസ് നസീറ ഫെബ്രുവരി മൂന്നു വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്ൽ സബ്ജയിലിലേക്കയച്ചു.
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് മൊബൈൽ ഫോൺ നൽകി വശീകരിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനേയും മഞ്ചേരി കോടതി റിമാന്റ് ചെയ്തു. പുൽപ്പറ്റ ഞാവൽ കളത്തുംപടി മുഹമ്മദ് മുഹ്‌സിൻ (24)നെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കയച്ചത്. 2021 ഡിസംബർ നാലു മുതൽ പലതവണ കുട്ടിയെ യുവാവ് എടവണ്ണ ബസ് സ്റ്റാന്റിൽ നിന്നും ബൈക്കിൽ കയറ്റി നിലമ്പൂർ തേക്ക് പ്ലാന്റിലും മറ്റും കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള ഇന്റിമേഷൻ പ്രകാരമാണ് എടവണ്ണ പൊലീസെത്തി മൊഴിയെടുത്തതും കേസ് രജിസ്റ്റർ ചെയ്തതും.
പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവായ 62 കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. 2022 ഒക്ടോബർ അഞ്ചിന് വഴിക്കടവ് ആലപ്പൊയിലിലെ വീട്ടിലാണ് സംഭവം. മാതാപിതാക്കൾ വേർപിരിഞ്ഞതോടെ കുട്ടി പിതാവിനും രണ്ടാനുമ്മയ്ക്കുമൊപ്പം താമസിച്ചു വരികയായിരുന്നു. പ്രതിയെ ജഡ്ജി എസ് നസീറ ജനുവരി 25 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ്ജയിലിലേക്കയച്ചു. വഴിക്കടവ് എസ് ഐ ഒ കെ വേണുവാണ് കേസന്വേഷിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്