മലപ്പുറം: 13വയസ്സുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ഗവ. ബോയ്സ് ഹൈസ്‌കൂളിലെ ഉറുദു അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ കുഞ്ഞിമൊയ്്തീൻ(52)ആണ് അറസ്റ്റിലായത്. 12 വർഷത്തോളമായി മലപ്പുറം ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂളിലെ ഉറുദു അദ്ധ്യാപകനാണു പ്രതി.

13 വയസ്സുകാരനെ പലതവണ ലൈംഗിക ഉദ്ദേശത്തോടെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയെന്നതാണ് കേസ്. അതിജീവിതൻ പഠിക്കുന്ന സ്‌കൂളിലെ കൗൺസിലറോട് കാര്യങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ചൈൽഡ് ലൈനിൽ നിന്നും വിവരം അറിയിച്ച പ്രകാരം അതിജീവിതന്റെ വീട്ടിൽ വെച്ച് മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതേ സമയം 13കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മലപ്പുറം ബോയ്സ് ഹയർസെക്കണ്ടറി സ്‌കൂളിലെ മറ്റൊരു അദ്ധ്യാപകനും അറസ്റ്റിലായത് ദിവസങ്ങൾക്ക് മുമ്പാണ്. നേരത്തെ അറസ്റ്റിലായതും ഉറുദു അദ്ധ്യാപകൻ തന്നെയാണ്. അദ്ധ്യാപകനും വലിയാട് സ്വദേശിയും ആയ വലിയാട് ഷാഹിമഹൽ വലിയപറമ്പൻ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദ് ബഷീർ (55)ആണ് അറസ്റ്റിൽ ആയത് .