- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യൂസ് നൽകാനെന്ന വ്യാജേന അടുത്തുവിളിച്ച ശേഷം ലൈംഗികാതിക്രമം; 9 വയസുകാരിയെ ഉപദ്രവിച്ച ബന്ധു അറസ്റ്റിൽ
തൊടുപുഴ: ഒളമറ്റത്ത് ആദ്യകുർബാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ 9 വയസ്സുകാരിയെ ജ്യൂസ് നൽകാനെന്ന വ്യാജേന അടുത്ത് വിളിച്ച് വരുത്തിയ ശേഷം ബന്ധു ലൈംഗികാതിക്രമം നടത്തിയതായി പരാതി.
സംഭവത്തിൽ മൂവാറ്റുപുഴ ആയവന കാലാമ്പൂർ സിദ്ധൻപടി ഭാഗത്ത് കണ്ണങ്കരയിൽ സജി കെ ജോണിനെ(52)നെ തൊടുപുഴ പൊലീസ് അറസ്റ്റുചെയ്തു. എസ്ഐ അജയകുമാർ, സ്‌ക്വാഡിലെ എസ്ഐ ഷംസുദീൻ, എഎസ്ഐ ഉണ്ണികൃഷ്ണൻ, സിപിഒദ് ഹരീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
'അങ്കിൾ' എന്ന് പെൺകുട്ടി വിളിച്ചിരുന്ന ഇയാൾ മുൻപും ബാലികമാരുടെ നേരെ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ടെന്നും സംഭവത്തിൽ നാട്ടുകാർ നന്നായി കൈയറ്റം ചെയ്തിട്ടുള്ളയാളെന്നുമാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.
പന്ത് കളിച്ചുകൊണ്ടിരുന്ന സ്വദേശിനിയായ പെൺകുട്ടിയെ ജ്യൂസ് നൽകാൻ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ അടുക്കളയിൽ എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.