- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; സ്‌കൂൾ അദ്ധ്യാപകന് നാലുവർഷം കഠിനതടവും അരലക്ഷം പിഴയും; അതിക്രമത്തിന് ഇരയാക്കിയത് ട്യൂഷൻ സെന്ററിൽ ക്ലാസിന് വന്ന കുട്ടിയെ
മലപ്പുറം: ട്യൂഷൻ സെന്ററിൽ ക്ലാസിന് വന്നിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ സ്‌കൂൾ അദ്ധ്യാപകനെ നാലുവർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. നെല്ലിക്കുത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ പൂന്താനം കൊണ്ടിപ്പറമ്പ് പൈനാപ്പിള്ളി ജേക്കബ് തോമസി(55)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
പ്രതി കൊണ്ടിപ്പറമ്പിൽ നടത്തിയിരുന്ന ട്യൂഷൻ സെന്ററിൽ ക്ലാസിന് വന്നിരുന്ന കുട്ടിയെയാണ് അതിക്രമത്തിനിരയാക്കിയത്. 2019-ൽ മേലാറ്റൂർ പൊലീസാണ് കേസെടുത്തത്. പോക്‌സോ വകുപ്പ് പ്രകാരം മൂന്നു വർഷം കഠിനതടവും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം കഠിനതടവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
പിഴയടക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകും. മേലാറ്റൂർ പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന പി.എം. ഷമീർ, കെ. റഫീഖ് എന്നിവരാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്