- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് കാത്തുനിന്ന 11 കാരിയെ മിഠായി നൽകി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; റൂമിലേക്ക് കൊണ്ടുപോയി മൊബൈലിൽ വീഡിയോ കാണിച്ചു ലൈംഗികാതിക്രമം; കേസിൽ 73 കാരൻ റിമാൻഡിൽ
മലപ്പുറം: മലപ്പുറത്തു 11 വയസ്സുകാരിയായ പെൺകുട്ടിയെ മിഠായി നൽകി വശീകരിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ 73കാരനെ മഞ്ചേരി പോക്സോ കോടതി റിമാൻഡ് ചെയ്തു. കുട്ടിക്കു മിഠായി നൽകി വശീകരിച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത വയോധികനെ ഇന്നാണു മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തത്.
മലപ്പുറം പാലപ്പെട്ടി സ്‌കൂൾപ്പടി കണ്ടക്കാട്ട് അബ്ദുൽ ഖാദർ (73)നെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് സ്‌കൂൾ ബസ് കാത്തു നൽക്കുകയായിരുന്ന കുട്ടിക്ക് പ്രതി മിഠായി വാങ്ങി നൽകുകയായിരുന്നു. മൂന്നിന് രാവിലെ പ്രതിയുടെ വീടിന്റെ പുറത്തുള്ള റൂമിലേക്ക് കൊണ്ടു പോയി മാനഹാനി വരുത്തി.
ഓഗസ്റ്റ് നാലിന് വീടിന്റെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയി മൊബൈലിൽ വീഡിയോ കാണിച്ചു നൽകുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. പരാതിയെ തുടർന്ന് ഓഗസ്റ്റ് 11ന് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി ഈ മാസം 25 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കയച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്