പത്തനംതിട്ട: പത്തനംതിട്ടയിൽ ഒൻപതാം ക്ലാസുകാരി സഹപാഠിയിൽ നിന്നും ഗർഭിണിയായതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനാലുകാരനെതിരെ പൊലീസ് കേസ് എടുത്തു. സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പതിനാലുകാരനെ കസ്റ്റഡിയിൽ എടുത്തതായും ബലാത്സംഗക്കുറ്റവും പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. നിരവധി തവണ പെൺകുട്ടി പീഡനത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി.