- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; 65-കാരന് ഇരട്ട ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും
തൃശ്ശൂർ: സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 65-കാരന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പുന്നയൂർ എടക്കര തിരുത്തിവീട്ടിൽ കുഞ്ഞുമുഹമ്മദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. 2016-ലായിരുന്നു കേസിനാസ്പദമായ സംഭവം.
സ്‌കൂളിൽനിന്ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. പിന്നീട് കുട്ടി കരയുന്നത് കണ്ട് കൂട്ടുകാർ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വടക്കേക്കാട് പൊലീസാണ് സംഭവത്തിൽ കേസെടുത്ത് പ്രതിയെ പിടികൂടിയത്. കേസിൽ 25 സാക്ഷികളെ വിസ്തരിച്ചു.
മറുനാടന് ഡെസ്ക്
Next Story