- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 61 വർഷം തടവും പിഴയും ശിക്ഷ
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 61 വർഷം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പറ്റ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ച്. അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയായി.
മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാർമൽകുന്ന് കോളനിയിലെ കൃഷ്ണനെയാണ് (29) കൽപറ്റ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി ജഡ്ജി കെ ആർ സുനിൽകുമാർ ശിക്ഷിച്ചത്.
മൂന്നു വകുപ്പുകൾ പ്രകാരമാണ് ശിക്ഷാ വിധി. 20 വർഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. മറ്റൊരു വകുപ്പ് പ്രകാരം ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോക്സോ നിയമ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതി. 2022ൽ മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.
Next Story