വണ്ടന്മേട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.അണക്കര സ്വദേശി മുത്തുകുമാറി (22)നെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം.

പ്രത്യേക സംഘ രണ്ടുദിവസമായി ചെന്നൈയിൽ നടത്തിയ അന്വേഷണതിനോടുവിൽ ചെന്നൈ പോരൂർ ഭാഗത്തുനിന്നുമാണ് മുത്തുകുമാറിനെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.