- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്സോ കേസ് പ്രതി
തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ രണ്ടാനച്ഛനാണ് കൈ മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. തിരിച്ചറിയൽ പരേഡിനിടെ ബുധനാഴ്ച രാവിലെ 10-നായിരുന്നു സംഭവം. പരിക്കേറ്റ പ്രതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീഡനത്തിനിരയായ കുട്ടി തന്നെയാണ് വിവരം അമ്മയോട് പറയുന്നത്. തുടർന്ന്, കുട്ടിയുടെ അമ്മ വിഷയം ചൈൽഡ്ലൈനിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. സ്റ്റേഷനിലെ തിരിച്ചറിയൽ പരേഡിനിടെ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതോടെ ഇയാൾ വെപ്രാളം കാണിക്കുകയും സ്റ്റേഷനിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധമെടുത്ത് കൈയിൽ മുറിവേൽപ്പിക്കുകയുമായിരുന്നു.
പ്രതിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.