- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് യാത്രയ്ക്കിടയിൽ പ്രകൃതി വിരുദ്ധ പീഡനം; സി പി എം നേതാവിനെതിരെ പോക്സോ കേസ്; കേസെടുത്തത് മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിന് എതിരെ
മലപ്പുറം: ബസ് യാത്രയ്ക്കിടയിൽ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പരാതിയിൽ സിപിഎം നേതാവിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണു പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.
ബസ് യാത്രയ്ക്കിടയിൽ കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയതെന്നാണ് പരാതി. പട്ടികജാതി ക്ഷേമ ബോർഡ് മുൻ ചെയർമാനും മുൻ ഖാദി ബോർഡ് അംഗവുമായിരുന്ന വേലായുധൻ വള്ളിക്കുന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്സോ നിയമപ്രകാരം 1 165/23 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിദ്യാർത്ഥിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തതെന്നും കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് നല്ലളം സ്റ്റേഷനിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ