കാഞ്ഞങ്ങാട്: മദ്‌റസയിലേക്ക് പോകുകയായിരുന്ന പതിനാലുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി പോക്‌സോ പ്രകാരം അറസ്റ്റില്‍.

പടന്നക്കാട് സ്വദേശി ജാസിമിനെയാണ് (19) അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ മൂന്നുമാസമായി ഫോണ്‍വഴിയും നേരിട്ടും പിന്തുടര്‍ന്ന ഇയാള്‍ കഴിഞ്ഞദിവസം കാറില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം നടിച്ച് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.