ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, സ്വദേശി രാജീവ് ആർ.വി എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഇയാൾ ക്ലീനറായി ജോലി ചെയ്തു വന്നിരുന്ന സ്വകാര്യബസിൽ വച്ചാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ 10.15 മണിയോടുകൂടി കുന്നോന്നി ടൗൺ ഭാഗത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് നിർത്തിയിട്ടിരുന്നു. ഈ സമയം ബസ്സിനുള്ളിൽ ഇരിക്കുകയായിരുന്ന പ്രായപൂർത്തിയാത്ത പെൺകുട്ടിക്ക് നേരെ രാജീവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. അതിക്രമം നടക്കുമ്പോൾ ബസിൽ പെൺകുട്ടി തനിച്ചായിരുന്നു.

കുട്ടി ബഹളം വെച്ചതോടെയാണ് ഇയാൾ പിന്മാറിയത്. പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയും പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാൻ് പ്രതിയെ അറസ്റ്റ് ചെയ്തത്.