- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് ടു വിദ്യാർത്ഥിനിക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ചെന്ന പരാതി; പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകന് സസ്പെൻഷൻ
കണ്ണൂർ: പ്ലസ് ടു വിദ്യാർത്ഥിനിക്ക് വാട്സാപ്പിൽ അശ്ലീലസന്ദേശമയച്ചെന്ന പരാതിയിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായ കായികാധ്യാപകനെ അന്വേഷണ വിധേയമായി സർവിസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ കെ.സി. സജീഷിനെ (39) ആണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവായത്. പരിയാരം പൊലീസ് അറസ്റ്റ് ചെയ്ത സജീഷ് കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്.
ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണിൽ അശ്‌ളീല സന്ദേശം വന്നതിനെ തുടർന്ന് വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു ഇതേ തുടർന്നാണ് പരിയാരം പൊലിസിൽ പരാതി നൽകിയത്. കായിക അദ്ധ്യാപകനായ സജീഷ് മുൻ മന്ത്രി ഇ.പി ജയരാജന്റെ പേഴ്‌സനൽ സ്റ്റാഫിൽ അംഗമായിരുന്നു കെ.എസ് ടി എ - സിപിഎം പ്രവർത്തകൻ കൂടിയാണ് പ്രതി.
പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് മുങ്ങിയ സജീഷ് കണ്ണപുരത്തെ ബന്ധുവിന്റെ വീട്ടുകിണറ്റിൽ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. നാട്ടുകാരും ബന്ധുക്കളുമാണ് ഇയാളെ രക്ഷിച്ചത്. ഇതിനു ശേഷമാണ് സജിഷിനെ പൊലിസ് അറസ്റ്റു ചെയ്തത്. സജീവ സിപിഎം പ്രവർത്തകനാണ് സജീഷ് കണ്ണൂർ ജില്ലയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ്. ഈ ബന്ധമാണ് ഇയാളെ അന്ന് കായിക വകുപ്പ് കൈകാര്യം ചെയ്ത ഇ.പി ജയരാജന്റെ പേഴ്‌സനൽ സ്റ്റാഫിലെത്തിച്ചത്. എന്നാൽ പെരുമാറ്റദൂഷ്യത്തെ തുടർന്ന് രണ്ടു വർഷം പിന്നിട്ടും മുൻപെ ഇയാളെ ഒഴിവാക്കുകയായിരുന്നുവെന്നാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന.