- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ പെയിന്റിങ് ജോലിക്ക് വന്നവർ പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; രണ്ടുപ്രതികൾക്കും തടവുശിക്ഷ
നിലമ്പൂർ: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടുകേസുകളിൽ പ്രതികളായ രണ്ടുപേർക്കെതിരേ നിലമ്പൂർ അതിവേഗകോടതി ശിക്ഷ വിധിച്ചു. കോഴിക്കോട് കാപ്പാട് പുതിയപുരയിൽ വീട്ടിൽ ജവാദിന് (അബു-32) 16 വർഷം കഠിനതടവും 29,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും നാലുമാസവും സാധാരണ തടവും അനുഭവിക്കണം. ചുങ്കത്തറ പഞ്ചായത്ത് പരിധിയിൽ താമസക്കാരനായ കുട്ടിയുടെ വീട്ടിൽ പെയിന്റിങ് ജോലിക്ക് വന്ന പ്രതി 2019 മാർച്ച് ഒന്നിന് വീട്ടിലെ ടെറസ്സിൽവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്.
ഇതേ പരാതിക്കാരന്റെ വീട്ടിൽ പെയിന്റിങ് ജോലിക്കുവന്ന കോഴിക്കോട് കാട്ടിലപ്പീടിക പുതിയപുരയിൽ വീട്ടിൽ അസ്‌കർ (34) എന്നയാളും പീഡനം നടത്തിയെന്ന കേസിൽ ഇയാൾക്ക് 11 വർഷം കഠിനതടവും 23,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെചങ്കിൽ ഒരു വർഷവും നാലുമാസവും സാധാരണ തടവ് അനുഭവിക്കണം.
രണ്ടു കേസുകളും എടക്കര പൊലീസ് ഇൻസ്പെക്ടർമാർ ആയിരുന്ന ദീപുകുമാർ, മനോജ് പറയട്ട എന്നിവരായിരുന്നു അന്വേഷിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി.