- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ് ഐയ്ക്കും സിപിഒയ്ക്കും സസ്പെൻഷൻ; നടപടി എടുത്തത് റെയ്ഞ്ച് ഡിഐജി
ഇടുക്കി: കട്ടപ്പനയിൽ വിദ്യാർഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ച സംഭവത്തിൽ എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ. കട്ടപ്പന പ്രിൻസിപ്പൽ എസ്ഐ. ആയിരുന്ന സുനേഖ് ജെയിംസിനും, സിപിഒ മനു പി. ജോസിനുമെതിരെയാണ് നടപടി.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഇരുവരെയും ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയിരുന്നു. എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെതാണ് സസ്പെഷൻ നടപടി. ഏപ്രിൽ 25നാണ് പോലീസ് സംഘം വിദ്യാർഥിയായ ആസിഫിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തു മർദ്ദിച്ചത്.
Next Story