കോട്ടയം: ഈരാറ്റുപേട്ടയിലെ ഫലസ്തീൻ ഐക്യദാർഢ്യ ജാഥയ്‌ക്കെതിരെ പൊലീസ് കേസ്. അന്യായമായി സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. പുത്തൻ പള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവിക്കും കണ്ടലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്.

നേരത്തെ ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനിൽക്കുന്ന സ്ഥലമെന്നാണ് എസ്‌പിയുടെ റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു. ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പിൽ കോട്ടയം എസ്‌പി നൽകിയ റിപ്പോർട്ടിനെതിരെയാണ് മുസ്ലിം സംഘടനകൾ രംഗത്തെത്തിയത്.