- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടിക്കിടയിൽ ഉണക്ക കൊഞ്ചിന്റെ വിൽപ്പനയുമായി പൊലീസുകാരൻ; പുനലൂർ ഡോഗ് സ്ക്വാഡിലെ പൊലീസുകരനെതിരെ വകുപ്പുതല അന്വേഷണം
പുനലൂർ: പുനലൂർ ഡോഗ് സ്ക്വാഡിലെ പൊലീസുകാരൻ ജസ്റ്റിൻ അന്റണിക്കെതിരെയാണ് ആരോപണം ഉയർന്നത്. ഡ്യൂട്ടിക്കിടയിൽ ഇയാൾ ഉണക്കകൊഞ്ച് വില്പന നടത്തുന്നതായാണ് ആരോപണം. കഴിഞ്ഞ ദിവസം വിൽപ്പനക്കിടെ പുനലൂരിൽ വച്ച് നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു. ഉണക്കകൊഞ്ച് പായ്ക്കറ്റിലാക്കി വീടുകളിൽ നടന്നു വില്പന നടത്തുന്നതാണ് രീതി.
ഇങ്ങനെ വില്പന നടത്തുന്നതിനിടയിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇയാൾ ആദ്യം പൊലീസികാരൻ ആണെന്ന് അറിയില്ലായിരുന്നു. നാട്ടുകാർ തടഞ്ഞു വച്ച് ചോദ്യം ചെയ്തതോടെയാണ് പൊലീസുകാരൻ ആണെന്ന് അറിയുന്നത്. ഡ്യൂട്ടി ദിവസങ്ങളിൽ പോലും ഇയാൾ വിൽപ്പനക്കിറങ്ങും. ഡ്യൂട്ടി ഇല്ലാത്ത ദിവസവും വിൽപ്പനയ്ക്ക് പോകാറുണ്ട്. ഇത് പൊലീസിന് തന്നെ നാണക്കേടുണ്ടാക്കുന്നു. ഇയാൾക്കെതിരെ സഹപ്രവർത്തകർക്കിടയിലും പ്രധിഷേധമുയരുന്നു.
സർക്കാർ ജോലിക്കാർ മറ്റ് ജോലികൾ ചെയ്ത് പണം സമ്പാദിക്കരുതെന്നു നിയമമുണ്ട്. ഇതിനെ മറികടന്നാണ് ഇ പൊലീസുകാരൻ വില്പനക്ക് ഇറങ്ങുന്നത്. ഇയാൾക്കെതിരെ പരാതി നൽകിയാലും നടപടി ഉണ്ടാകാറില്ല. കൊല്ലം സ്വദേശിയായ പൊലീസുകാരൻ വർഷങ്ങളായി ഡോഗ് സ്ക്വാഡിലാണ് പണി.
പൊലീസ് നായ്ക്കളെ സംരക്ഷിക്കുന്നതിനും മറ്റുമായി നിരവധി ജോലി ഉണ്ടെങ്കിലും ഇയാൾ കൃത്യമായ സമയങ്ങളിൽ ജോലിക്കെത്താറില്ല. ഡോഗ് സ്ക്വാഡിന്റെ തലപ്പത്തുള്ള ഒരു ഉദ്യോഗസ്ഥന്റെ സംരക്ഷണം ഇ പൊലീസുകാരന് ലഭിക്കുന്നതായും ആക്ഷേപമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ