കോട്ടയം:ന്യൂ ഇയറുമായി ബന്ധപ്പെട്ട് കർശ്ശനമായ ലഹരി പരിശോധന നടപ്പാക്കാൻ കേരളാ പൊലീസ്.പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി. അനിൽ കാന്ത്.കേരള പൊലീസിലെ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസുകാർക്കെതിരെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിലയ്ക്കലിൽ കൂടുതൽ പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പേട്ടതുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി ശബരിമലയിലെ ക്രമീകരണങ്ങൾ വിലയിരുത്തിക്കൊണ്ട് അറിയിച്ചു.