- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ പൊങ്കാല; കുടിവെള്ളവിതരണം സുഗമമാകാൻ ക്രമീകരണങ്ങൾ പൂർത്തിയാക്കി കേരള വാട്ടർ അഥോറിറ്റി; 1390 താൽക്കാലിക ടാപ്പുകൾ സ്ഥാപിച്ചു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് കുടിവെള്ളത്തിന്റെ വിതരണം സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ച് കേരള വാട്ടർ അഥോറിറ്റി.താൽകാലികമായി 1390 കുടിവെള്ള ചാപ്പുകൾ പൊങ്കാല മേഖലയിലും 50 ഷവറുകൾ ആറ്റുകാൽ മേഖലയിലും സ്ഥാപിച്ചട്ടുണ്ട്.ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറിലും പ്രവർത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങളും നടത്തിയട്ടുണ്ട്ഐരാണിമുട്ടം ജല സംഭരണിക്കടുത്തും പൊങ്കാല പ്രമാണിച്ച് താൽക്കാലിക വെൻഡിങ് പോയിന്റ് ഒരുക്കി.
24, 25 തീയതികളിൽ കുടിവെള്ള സംബന്ധമായ മേൽനോട്ടത്തിനും അടിയന്തര പ്രവർത്തനങ്ങൾക്കുമായി കുര്യാത്തി, കരമന, പി.ടി.പി.നഗർ, വെള്ളയമ്പലം, കവടിയാർ , പോങ്ങുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അസി. എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ അസി.എൻജിനീയർ അടങ്ങുന്ന ആറു മുഴുവൻ സമയ സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്