- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയത്തിന് വേണ്ടിയല്ല, അഭിവൃദ്ധിക്കായുള്ള പ്രാർത്ഥനയാണ്; വീട്ടിൽ പൊങ്കാലയിട്ട് സുരേഷ്ഗോപിയുടെ ഭാര്യ രാധിക
തിരുവനന്തപുരം: വീട്ടിൽ പൊങ്കാലയിട്ട് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. പൊങ്കാല ചടങ്ങുകളുടെ ഭാഗമായി മൂന്ന് ദിവസമായി വീട്ടിലാണ് സുരേഷ് ഗോപി. വിവാഹം കഴിഞ്ഞ നാൾ മുതൽ വീട്ടിലെ സ്ത്രീകൾ മുടങ്ങാതെ പൊങ്കാല ഇടുമായിരുന്നെന്നും ഇനിയും മുടങ്ങരുതെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
അടുത്ത തലമുറയും ഈ ചടങ്ങുകളെല്ലാം പിന്തുടരണം. മകൾ ഭാഗ്യ അവരുടെ ഭർതൃഗൃഹത്തിൽ പൊങ്കാലയിടും. വീട്ടിലെ സ്ത്രീകൾ കുടുംബത്തിനും മക്കൾക്കും ഭർത്താവിനുമെല്ലാം വേണ്ടിയാണ് മനസർപ്പിച്ച് പൊങ്കാലയിടുന്നത്. ഈ സാഹചര്യത്തിൽ പുരുഷന്മാർ വീട്ടിലുണ്ടാകണമെന്നും അതാണ് താനും മൂന്ന് ദിവസമായി വീട്ടിൽ തന്നെ ഉള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പിനെയൊന്നും പൊങ്കാലയിടുന്നതുമായി കൂട്ടിവായ്ക്കരുതെന്ന് പറഞ്ഞ സുരേഷ് ഗോപി, കുടുംബത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇത്തരം പ്രാർത്ഥനകളും ചടങ്ങുകളുമെന്നും പറഞ്ഞു. ചിപ്പി, ആനി, ജലജ, അമൃത നായർ തുടങ്ങി നിരവധി ടെലിവിഷൻ സിനിമാ താരങ്ങളും പൊങ്കാലയിട്ടു.