- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജ വിവാഹ വാഗ്ദാനത്തിൽ ചതിയൊരുക്കിയത് കടയ്ക്കലിലെ പ്രശാന്ത് കുടുങ്ങി
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 1.10 ലക്ഷം പിഴയും വിധിച്ച് പോക്സോ കോടതി. കൊട്ടാരക്കര കടയ്ക്കൽ അയിരക്കുഴി പാലക്കൽ പ്ലാവിള പുത്തൻ വീട്ടിൽ പ്രശാന്തിനെ(36)യാണ് അതിവേഗ സ്പെഷ്യൽ ജഡ്ജ് ടി. മഞ്ജിത്ത് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം കൂടി അധിക കഠിന തടവും അനുഭവിക്കണം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2016 ലാണ് സംഭവം. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ വർഷം എറണാകുളത്തു നിന്നും പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ ഹാജരായി.