- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയ്ഡിനെ കുറിച്ച് എന്നോട് ചോദിച്ചിട്ട് കാര്യമില്ല; ഇൻകം ടാക്സുകാരോട് തന്നെ ചോദിക്കണം; വീട്ടിലെ ഇൻകം ടാക്സ് റെയ്ഡിൽ പ്രതികരണവുമായി പൃഥ്വിരാജ് സുകുമാരൻ

തിരുവനന്തപുരം: നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നിരുന്നു. ആ വിഷയത്തിൽ, കാപ്പ എന്ന പുതിയ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ പ്രതികരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. റെയ്ഡിനെ കുറിച്ച് തന്നോട് ചോദിച്ചിട്ട് കാര്യമില്ല ഇങ്കം ടാക്സ്‌കാരോട് ചോദിക്കണമെന്നും താരം പറഞ്ഞു.
'റെയ്ഡിനെക്കുറിച്ച് എന്നോട് ചോദിച്ചിട്ട് കാര്യമില്ല, അത് ചോദിക്കേണ്ടത് ഇൻകം ടാക്സ്‌കാരോടല്ലേ,' എന്നാണ് താരം മറുപടി പറഞ്ഞത്. തന്റെ പുറത്തിറങ്ങാൻ പോകുന്ന കാപ്പ എന്ന ഷാജി കൈലാസ് സിനിമയെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞു.
നമ്മൾ ഗ്യാങ്സ്റ്റർ സിനിമ എന്നൊക്കെ പറയുമ്പോഴും പറയാൻ മറന്നുപോകുന്ന ഒരു കാര്യമുണ്ട്, അതൊക്കെ ബ്രോഡായിട്ടുള്ള സിനിമകളാണ്. അതിൽ ഒരുപാട് കഥകൾ വരാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഒരു ഗ്യാങ്സ്റ്ററിന്റെ കഥപറയുന്ന സിനിമ വരാം, അല്ലെങ്കിൽ ഇംഗ്ലീഷ് ഗോഡ്ഫാദറൊക്കെ പോലെ ഒരു കുടുംബത്തിന്റെ കഥയായിരിക്കാം.
ഇന്ദുഗോപന്റെ ഒന്നിലധികം കഥകൾ ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ദുഗോപന്റെ ഏറ്റവും വലിയ കഴിവെന്ന് ഞാൻ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടികളാണ്. അതിപ്പോൾ കാപ്പയാണെങ്കിലും വിലായത്ത് ബുദ്ധയാണെങ്കിലും അങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമകളിലേക്ക് എന്നെ ആകർഷിക്കുന്ന പ്രധാന കാരണവും ഇതു തന്നെയാണ്.
ഞാൻ അവതരിപ്പിക്കുന്ന മധു എന്ന കഥാപാത്രം കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഈ സിനിമയിൽ മത്സരിക്കുന്നുണ്ട്, അതിനുമപ്പുറത്തേക്ക് കാപ്പയിൽ ഒരു രാഷ്ട്രീയവും പറയുന്നില്ല. മനസിൽ തീരാതെ കടക്കുന്ന പ്രതികാരങ്ങളെ കുറിച്ചും ഉണങ്ങാത്ത മുറിവുകളെ കുറിച്ചുമൊക്കെ പറയുന്ന ഒരു കഥയാണിത്. കൊട്ട മധു പ്രിയപ്പെട്ടവനാകേണ്ട കഥാപാത്രമല്ല. എന്നാൽ ഒരു നടനെന്ന നിലിയിൽ നമുക്ക് രസം തോന്നുന്ന ഒരു കഥാപാത്രമാണത്.


