- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയാ വർഗീസിന്റെ നിയമനം: സത്യവാങ്മൂലത്തിന് സമയം വേണമെന്ന് വൈസ് ചാൻസലർ; ഉടൻ കേൾക്കണമെന്ന് ആവശ്യപ്പെട്ട് യുജിസിയും
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹർജികളിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം തേടി കണ്ണൂർയൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും രജിസ്ട്രാറും. എന്നാൽ ഹർജി പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകരുതെന്ന് യുജിസി. ആവശ്യപ്പെട്ടു.
ഹർജി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. യുജിസിയുടെ ഹർജിയിൽ മറുപടി ഫയൽ ചെയ്യാൻ മൂന്നാഴ്ചത്തെ സമയമാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും സെലക്ഷൻ കമ്മിറ്റിയും തേടിയത്. മൂന്ന് കക്ഷികൾക്കും വേണ്ടി ഹാജരായ അഭിഭാഷകൻ മൂന്നാഴ്ചത്തെ സമയമാണ് ഇതിന് തേടിയത്.
എന്നാൽ അന്തിമ വിധിക്ക് അനുസൃതമായിരിക്കും പ്രിയയുടെ നിയമനത്തിന്റെ സാധുതയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് യുജിസിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അതിനാൽ ഹർജിയിൽ വാദം കേൾക്കൽ അനന്തമായി നീട്ടികൊണ്ടു പോകരുതെന്നും യുജിസിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഹർജിക്ക് മറുപടി ഫയൽ ചെയ്യാൻ വൈസ് ചാൻസലർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് സുപ്രീം മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. അതിന് മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം യുജിസിക്കും കോടതി അനുവദിച്ചു. അഞ്ചാഴ്ചയ്ക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിക്ക് എതിരെ യുജിസിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.