- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെളിവ് എവിടെയെന്ന് കോടതി; തെളിവ് എലി തിന്നെന്ന് പ്രോസിക്യൂഷൻ; കഞ്ചാവ് കേസിൽ വിചിത്ര മറുപടിയുമായി പ്രോസിക്യൂഷൻ
തിരുവനന്തപുരം: കോടതിയിൽ തെളിവിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലിതിന്നെന്ന് പ്രോസിക്യൂഷൻ. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
2016ലാണ് തിരുവനന്തപുരം സ്വദേശി സാബുവിനെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത കഞ്ചാവിൽ 100 ഗ്രാം ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടി അയച്ചു. 25 ഗ്രാം തെളിവായി കോടതിയുടെ സ്റ്റോർ റൂമിൽ സൂക്ഷിച്ചു.
വിചാണയ്ക്കിടെ, തെളിവ് പരിശോധിച്ചപ്പോഴാണ് സൂക്ഷിച്ചിരുന്ന കഞ്ചാവിന്റെ പകുതി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന കോടതിയുടെ ചോദ്യത്തിന്, ചിലപ്പോൾ എലി തിന്നതാകാം എന്നാണ് പ്രോസിക്യൂട്ടർ മറുപടി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story