- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവം: പൂപ്പാറയിൽ നാട്ടുകാർ വനംവകുപ്പിനെതിരെ ആരംഭിച്ച റോഡ് ഉപരോധം അവസാനിപ്പിച്ചു
മൂന്നാർ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹവുമായി എത്തിയ ആംബുലൻസ് നടുറോഡിൽ നിർത്തിയിട്ട് പൂപ്പാറയിൽ നാട്ടുകാർ വനംവകുപ്പിനെതിരെ ആരംഭിച്ച റോഡ് ഉപരോധം അവസാനിപ്പിച്ചു. മൂന്നാർ ഡി എഫ് ഒ രമേഷ് ബിഷ്‌ണോയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിലാണ് ഏകദേശം 4 മണിക്കൂറോളം നീണ്ടു നിന്ന ഉപരോധം അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ തയ്യാറായത്.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ശാന്തൻപാറ തലക്കുളം ഭാഗത്ത് താമസിച്ചു വരുന്ന സാമുവ(70)ലിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നും ആ ശല്യം നിയന്ത്രിക്കാൻ വാച്ചർമാരുടെ സംഘത്തെ മേഖലയിൽ ഡ്യൂട്ടിക്കിടാമെന്നും ഡി എഫ് ഒ ഉറപ്പു നൽകി. ഇതിൽ 50000 രൂപ ഇന്ന് കുടുംബത്തിന് കൈമാറുന്നതിനും ധാരണയായിട്ടുണ്ടെന്ന് ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ അറിയിച്ചു.
രാവിലെ 9 മണിയോടെ സ്വന്തം കൃഷിയിടത്തിൽ കൃഷിപ്പണികൾ നടത്തി വരവെ സാമുവലിനെ ആന ആക്രമിക്കു കയായിരുന്നു. കർഷകന്റെ ജീവനെടുത്തത് പ്രദേശത്ത് ചുറ്റിത്തിരിയുന്ന ചക്കക്കൊമ്പനാണെന്നാണ് നാട്ടുകാരുടെ നിഗമനം. വനം വകുപ്പ് തുടരുന്ന അനാസ്ഥയാണ് സാമുവലിന്റെ മരണത്തിന് കാരണമെ ന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ രാവിലെ 10.30 തോടെ പൂപ്പാറ ജംഗ്ഷനിൽ സംഘടിച്ച് പ്രതിഷേധം ആരംഭിച്ചത്.
സംഭവസ്ഥലത്തു നിന്നും മുതദ്ദേഹവുമായി ആശുപത്രിയിലേയ്ക്ക് പുറപ്പെട്ട ആമ്പുലൻ പൂപ്പാറ ജംഗ്ഷനിൽ നിർത്തിയിട്ട ശേഷം പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി വഴി തടയൽ ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിൽ കക്ഷി രാഷ്ട്രീയ ഭേതമന്യേ നാട്ടുകാർ പങ്കാളികളായി. അക്രമകാരികളായ ആന കളെ പിടികൂടി , ഈ വനമേഖലയിൽ നിന്നും ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല.
ചക്കകൊമ്പൻ, മുറിവാലൻ കൊമ്പൻ, അരിക്കൊമ്പൻ എന്നീ പേരുകളിൽ നാട്ടിൽ അറിയപ്പെടുന്ന ആനകളാണ് പ്രധാനമായും ഭീതി പരത്തുന്നതെന്നും ഇവ ഒട്ടുമിക്ക സമയങ്ങളിലും ജനവാസ മേഖലകളിലാണെന്നും നാട്ടുകാർ പറയുന്നു. ഇതിനകം 20 ലേറെപ്പേർ മേഖലയിൽ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ.
മറുനാടന് മലയാളി ലേഖകന്.