കാസർഗോഡ്: വേറിട്ട പ്രതിഷേധവുമായി വീട്ടമ്മമാർ. പ്രഭാത സവാരിക്കാരായ സ്ത്രീകളെ അജ്ഞാതൻ വടികൊണ്ട് പരിക്കേൽപ്പിച്ചതിന് പിന്നാലെയായിരുന്നു കാസർഗോഡ് കാലിക്കടവ് പാലക്കുന്നിലെ ഒരു കൂട്ടം സ്ത്രീകൾ പുലർച്ചെ നാലുമണിയോടെ വീടടച്ചുപൂട്ടി പ്ലക്കാർഡുമായി തെരുവിലിറങ്ങിയത്.

ആറ് കിലോമീറ്റർ ദൂരം നീണ്ട യാത്രയിൽ നിരവധി സ്ത്രീകൾ പങ്കാളികളായി. ഗ്രന്ഥാലയം വനിതാ വേദി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അനിത കെ, സീമ എവി, ഗീത പി എന്നിവർ നേതൃത്വം നൽകി. പിന്തുണയുമായി ഗ്രന്ഥാലയം സെക്രട്ടറി കൊടക്കാട് നാരായണനും എക്സി. കമ്മറ്റി അംഗം എൻ.വി. രാമചന്ദ്രനും യാത്രയെ അനുഗമിച്ചു.