- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎസ്സിയിൽ ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ നടത്തുന്ന അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നിർവ്വഹിക്കുവാൻ ഉത്തരവായി.
2024 ജനുവരി 10 മുതൽ നടത്തുന്ന അഭിമുഖം, ജനുവരി 16 മുതൽ നടത്തുന്ന കായികക്ഷമതാ പരീക്ഷ, ജനുവരി 24 മുതൽ നടത്തുന്ന ഒറ്റത്തവണ പ്രമാണപരിശോധന എന്നിവയ്ക്കാണ് ഈ സംവിധാനം ഉപയോഗിക്കുക. പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്തുവാൻ കഴിയുക. അല്ലാത്തവരുടെ ഐഡന്റിറ്റി പരിശോധന നിലവിലുള്ള രീതിയിൽ തുടരുന്നതാണ്.
Next Story