- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന്റെ പബ്ലിസിറ്റിക്കായി 37.20 കോടി വകയിരുത്തി; പത്രപ്രവർത്തകരുടെ ഇൻഷുറൻസ് വിഹിതവും വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ വാർത്താ വിതരണത്തിനും പ്രചാരണത്തിനുമായി 37.20 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. ഇതിൽ പ്രസ് ഇൻഫോർമേഷൻ സർവീസിനായി 3.59 കോടി രൂപ മാറ്റിവെച്ചു.
ഓൺലൈൻ പബ്ലിസിറ്റി, ഐ.ടി, ഐ.ഇ.സി സേവനങ്ങൾക്കായി 4.12 കോടി രൂപയും വിഷ്വൽ കമ്യൂണിക്കേഷൻ പ്രവർത്തനങ്ങൾക്കായുള്ള 9 കോടി രൂപയും ഫീൽഡ് പബ്ലിസിറ്റിക്കായി 8.30 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തി.
അതേസമയം, പത്രപ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള വിഹിതം 75 ലക്ഷം രൂപയായി ബജറ്റിൽ വർധിപ്പിച്ചു. നിലവിൽ 50 ലക്ഷമായിരുന്നു സർക്കാർ വിഹിതം.
Next Story