- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ പൂരവും ബാംഗ്ലൂർ സിറ്റിയും കാണുക എന്ന ജീവിതാഭിലാഷം സാക്ഷാൽക്കരിച്ച നിർവൃതിയിൽ ആ കമിതാക്കൾ; 200 രൂപ നൽകിയ സഹായിച്ചത് കന്യാസ്ത്രീ; പുറപ്പുഴയിൽ നിന്നും കാണാതായ 17 കാരായ കുട്ടികളെ കണ്ടെത്തി പൊലീസ്
തൊടുപുഴ; പുറപ്പുഴയിൽ നിന്നും കാണാതായ 17 കാരായ കമിതാക്കളെ പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി തൃശൂർ സിറ്റിയിൽ നിന്നും കരിങ്കുന്നം എസ്ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും കണ്ടെത്തിയത്. തൃശൂർ പൂരവും ബാംഗ്ലൂർ സിറ്റിയും കാണുക എന്ന ജീവിതാഭിലാഷം സാക്ഷാൽക്കരിച്ച നിർവൃതിയിലാണ് തങ്ങളെന്ന് സംസാരത്തിനിടയിൽ ഇവർ വെളിപ്പെടുത്തിയതായി പൊലീസ് ്അറയിച്ചു.
മൊബൈൽ ഫോൺ വിറ്റു കിട്ടിയ 1800 രൂപകൊണ്ട് 9 ദിവസം ഇവർ തള്ളിനീക്കിയെന്നാണ് പൊലീസ് നടത്തയ വിവരശേഖരണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.ദിവസം ഒരു നേരം പൊറോട്ട മാത്രമായിരുന്നു ആഹാരമെന്നും ലോഡ്ജിൽ മുറി എടുക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് എറണാകുളം മുതൽ കൊല്ലം വരെയും തിരികെയും മൂന്നു തവണ ട്രെയിനിൽ സഞ്ചരിച്ചു എന്നും ഇവർ പൊലീസിൽ വെളിപ്പെടുത്തി.
ടിക്കറ്റെടുക്കാതെ ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്രയെന്നും ബാംഗ്ലൂരിൽ പോയത് ഉൾപ്പെടെ ഭൂരിപക്ഷം യാത്രകളും ട്രെയിനിലായിരുന്നെന്നും ബാംഗ്ലരിൽ നിന്നും തിരികെ വരവെ പണം തീർന്നപ്പോൾ 200 രൂപ നൽകി ഒരു കന്യാസ്ത്രീ സഹായിച്ചെന്നും ഇവർ പൊലീസിനെ അറയിച്ചിട്ടുണ്ട്.
നാട്ടിലെത്തിച്ച ശേഷം ആൺകുട്ടിയെ രക്ഷിതാക്കളോടൊപ്പം വിട്ടു പറഞ്ഞുവിട്ടു. അയൽവാസി പീഡിപ്പിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ ഇരയാണ് പെൺകുട്ടിയെന്നും ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടി വീട്ടുകാരോടൊപ്പം പോകാൻ വിസമ്മിതിച്ചാൽ മൈലക്കൊമ്പിലെ മദർ ആൻഡ് ചൈൽഡ് കെയർ സ്ഥാപനത്തിൽ താമസ സൗകര്യം ഒരുക്കുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.
ഇതിനിടെ തൊടുപുഴയിൽ നിന്നും വീണ്ടും കമിതാക്കളുടെ കാണാതാകൽ സംബന്ധിച്ചുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. തൊടുപുഴ പുതുപ്പരിയാരത്ത് നിന്നും 20 വയസ്സുള്ള കോപ്പറേറ്റീവ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയെയും 24 കാരനെയുമാണ് കാണാതായിട്ടുള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ലേഖകന്.