- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയൽ ട്രാവൻകൂർ നിക്ഷേപ തട്ടിപ്പിൽ വീണ്ടും പരാതി; രാഹുൽ ചക്രപാണിക്കെതിരെ ജീവനക്കാരുടെ പരാതിയിൽ രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
കണ്ണൂർ: സംസ്ഥാനമാകെ നിക്ഷേപ തട്ടിപ്പു നടത്തിയ റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പിനിക്കെതിരെ മട്ടന്നൂർ പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സ്ഥാപനത്തിന്റെ ചെറുവാഞ്ചേരി ബ്രാഞ്ചിലെ ക്‌ളർക്കായ കുന്നോത്തുപറമ്പ് പൂവത്താൻ തൈ കണ്ടത്തിന്റവിട സച്ചിൻ ദേവാണ് (27) സ്ഥാപനത്തിന്റെ നടത്തി പുകാരായ തേർത്തല്ലിയിലെ രാഹുൽ ചക്രപാണി സഹോദരൻ അനിൽ ചക്രപാണി, സിന്ധുചക്രപാണി എന്നിവർക്കെതിരെ പരാതിനൽകിയത്. സച്ചിൻ ദേവ് നിക്ഷേപിച്ച 1,83, 800 രൂപ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
ആലച്ചേരി മെനച്ചോടി സൗപർണിക ഹൗസിൽ സി.എൻ അരുണും റോയൽ ട്രാവൻകൂറിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെറുവാഞ്ചേരി ബ്രാഞ്ചിൽ അസി. ബ്രാഞ്ച് മാനേജറായി ജോലി ചെയ്തിരുന്ന അരുൺ നിക്ഷേപിച്ച 7,45,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. രാഹുൽ ചക്രപാണി, അനിൽ ചക്രപാണി, സിന്ധു ചക്രപാണി, പറശിനിക്കടവ് സ്‌നേക്ക് പാർക്കിന് സമീപത്തെ കിഴക്കെ പുരയിൽ സംഗീത ഗോപി.
പള്ളിക്കുന്ന് പത്മ കൃഷ്ണ ഫാർമസി ക്ക് സമീപത്ത പരുത്തി വളപ്പിൽ അൽദൂസ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ലഭിച്ച രണ്ടു പരാതികളുടെ അടിസ്ഥാനത്തിൽ രാഹുൽ ചക്രപാണിയെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ കോടതി ഇയാൾക്ക് ജാമും അനുവദിച്ചു. പണം നിക്ഷേപിച്ചവർക്ക് തിരിച്ചു നൽകണമെന്ന ധാരണയുമുണ്ടാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ