കൊച്ചി: ട്രെയിൻ വൈകിയത് മൂലം യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് അറുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ചത്. 30 ദിവസത്തിനകം ദക്ഷിണ റെയിൽവേ തുക കൈമാറണമെന്നും ഉത്തരവിൽ നിർദ്ദേശം.

ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജറായ കാർത്തിക് മോഹനാണ് പരാതിക്കാരൻ. ചെന്നൈയിൽ നടന്ന കമ്പനി മീറ്റിങ്ങിൽ പങ്കെടുക്കാൻ ചെന്നൈ ആലപ്പി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ് തു. എന്നാൽ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 13 മണിക്കൂർ വെകിയാണ് ഓടുന്നതെന്ന് വിവരം ലഭിച്ചു. ഇതേ തുടർന്ന് കമ്പനി മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല.

ഈ സാഹചര്യത്തിലാണ് കാർത്തിക് ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിച്ചത്. പരാതിക്കാരൻ യാത്രയുടെ ഉദ്ദേശം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നത് എന്ന വിചിത്ര വാദം ഉന്നയിച്ചാണ് പരാതിയെ റെയിൽവേ പ്രതിരോധിക്കാൻ ശ്രമിച്ചത്.