- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വരും ദിവസങ്ങളിൽ മഴ കൂടുതൽ ജില്ലകളിലേക്കും എത്തും
തിരുവനന്തപുരം: വേനൽ ചൂടിനിടെ കേരളത്തിന് ആശ്വാസമായി വേനൽമഴ ശക്തമാകുന്നു. ഇന്ന് മഴ ജാഗ്രതയുടെ ഭാഗമായി വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച രണ്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ. എന്നാൽ ഞായറാഴ്ച അഞ്ചുജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. തെക്കൻ ജില്ലകളിലും ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.
വേനൽമഴ എത്തിയതോടെ സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും വിവിധ ജില്ലകളിൽ ചൂട് ഉയരാൻ സാധ്യതയുണ്ട്. എന്നാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഉയർന്ന താപനിലയുടെ തോതിൽ കുറവുണ്ട്.