- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഊട്ടിയിൽ പൈതൃക ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
ഊട്ടി: ഊട്ടിയിൽ പൈതൃക ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴയെ തുടർന്ന് മൗണ്ടെയ്ൻ ട്രെയിൻ ട്രാക്കിൽ കല്ലുകൾ വീണതോടെയാണ് മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് ഊട്ടി പൈതൃക ട്രെയിൻ പാതയിൽ കല്ലുകൾ ഇടിഞ്ഞുവീണത്.
കല്ലാർ സ്റ്റേഷനും ഹിൽഗ്രോവ് സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. കല്ലുകൾ നീക്കി അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്ന് സേലം ഡിവിഷണൽ മാനേജർ അറിയിച്ചു.
Next Story