പത്തനംതിട്ട: മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 27ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ശക്തമായ മഴയാണ് ജില്ലയിൽ. നദികളെല്ലാം കരവിഞ്ഞു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയത്. ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനും നിരോധനമുണ്ട്.