- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറയൂർ സി പി എം ഏര്യ കമ്മറ്റി ഓഫീസിനും സമീപത്തെ ഷോപ്പിങ് കോംപ്ലക്സിനും ഇടയിൽ യുവാവിന്റെ ജഡം; മരിച്ചത് കർണ്ണാടക സ്വദേശി രാജ് ഗൗഡ; ചന്ദനം കൊണ്ടു പോകാനെത്തിയ മൈസൂർ സാന്റൽ കമ്പിനി വാഹനത്തിന്റെ ഡ്രൈവറുടെ മരണത്തിൽ ദുരൂഹത
മൂന്നാർ: മറയൂർ സി പി എം ഏര്യ കമ്മറ്റി ഓഫീസിനും സമീപത്തെ ഷോപ്പിങ് കോംപ്ലക്സിനും ഇടയിൽ യുവാവിന്റെ ജഡം കണ്ടെത്തി. കർണ്ണാടക സ്വദേശി രാജ് ഗൗഡ (43 )യുടെ ജഡമാണ് കണ്ടെത്തിയത്. മറയൂർ ചന്ദന ഡിപ്പോയിൽ നിന്നും ചന്ദനം കൊണ്ടുപോകാനെത്തിയ മൈസൂർ സാന്റൽ കമ്പിനി വാഹനത്തിന്റെ ഡ്രൈവറാണ് രാജ് ഗൗഡ .
ഇന്നലെ രാത്രി ജഡം കാണപ്പെട്ടതിന് സമീപത്തെ ഹോട്ടലിൽ ഇയാളും ഒപ്പമെത്തിയ രണ്ടു പേരും ഭക്ഷണ കഴിച്ചതായി സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സി പി എം ഓഫീസിേെനാട് ചേർന്നുള്ള ഗോവണിപ്പടി വഴി വാർക്ക പുറത്തെത്തി ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാം നിലയിലേയ്ക്ക് കയറാൻ ശ്രമിച്ചപ്പോൾ നിലം പതിച്ചതാവാം എന്നാണ് പ്രാഥമീക നിഗമനം. മറയൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
ഇയാളുടെ കൂടെ എത്തിയവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരുന്നു. രാജ ഗൗഡയ്ക്ക് മറയൂരിൽ പരിചയക്കാരില്ലന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇയാൾ പാർട്ടി ഓഫീസിന് മുകളിൽ കയറിയതും അടുത്തെ കെട്ടിടത്തിലേയ്ക്ക് കയറാൻ ശ്രമിച്ചതിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
മറുനാടന് മലയാളി ലേഖകന്.